മുത്തങ്ങ ചെക്പോസ്റ്റില്‍ 23 ലക്ഷത്തോളം കുഴല്‍പ്പണം പിടികൂടി ;കോഴിക്കോട് സ്വദേശി അറസ്റ്റില്‍
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ 22, 43, 150 രൂപയുടെ കുഴല്‍പണം പിടികൂടി. വാഹന പരിശോധനക്കിടെ മൈസൂര്‍ കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസില്‍ നിന്നാണ് പണം പിടികൂടിയത്.പണം കടത്തിയ കോഴിക്കോട് താമരശ്ശേരി കിഴക്കോത്ത് വാവാട് സ്വദേശി അബ്ദു റഹീമിനെ (40) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.അബ്ദുള്‍ അസീസ്, പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ മണികണ്ഠന്, ബാബു മൃദുല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനൂപ് ഇ, സുധീഷ് കെ. എന്നിവരാണ് വാഹന പരിശോധന നടത്തവെ അരയില്‍ കെട്ടിവെച്ച രീതിയില്‍ കണ്ട 2243 150 രൂപ കണ്ടെടുത്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍