പേരാല്‍ ഗവ.എല്‍.പിസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
പേരാല്‍ : ഗവ.എല്‍.പി സ്കൂളിന്റെ ഇരുപതാമത് വാര്‍ഷികാഘോഷം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് ഉല്‍ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷന് മെമ്പര്‍ നസീമ.കെ.ബി അധ്യക്ഷത വഹിച്ചു. എസ്.ആര്.ജി കണ്‍വിനര്‍ സജിത്ത്.എ.പിറിപ്പോര്ട്ടവതരിപ്പിച്ചു.വിദ്യാലയത്തിലെ മുന്‍ പ്രധാനാധ്യാപകരായ പത്മിനി.കെ.പി, മാത്യു.പി.ജെ, പ്രഥമ പി.ടി.എ പ്രസിഡന്റ്മൊയ്തു.കെ, സ്കൂളിന് കുടിവെള്ളം നല്കിയ കെ.എം.സി.സി പ്രതിനിധി അബ്ദുറസാഖ്.സി.കെ എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സബ് ജില്ല - ജില്ലാ തല മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷന് മെമ്പര്‍ മമ്മുട്ടി.പി.സി, ജില്ലാപ്രോഗ്രാംഓഫീസര് സജി.എം.ഒ, വൈത്തിരി ബി.ആര്.സി ട്രൈനര്‍ വിനോദന്‍.കെ.ടി,മൊയ്തു.കെ, പത്മിനി.കെ.പി, മാത്യു.പി.ജെ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഹനീഫ.പി, എം.പി.ടി.എ പ്രസിഡന്റ്റംലത്ത്.ഒ.എസ്, മുന്‍ വാര്‍ഡ് മെമ്പര്‍ സജീവന് സ്കൂള്ലീഡര് മുഹമ്മദ് സിനാന് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ഫിലിപ്.എ.കെസ്വാഗതവുംസ്റ്റാഫ് സെക്രട്ടറി അബൂബക്കര്‍ എം.പി നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെവിവിധ കലാപരിപാടികള്‍ ചടങ്ങിന്റെ മാറ്റുകൂട്ടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍