കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി. സ്ക്കൂള് വാര്‍ഷികം
കല്‍പ്പറ്റ: സരളാദേവീ മെമ്മോറിയല്‍ എല്‍.പി. സ്ക്കൂള് വാര്‍ഷികാഘോഷം കല്‍പ്പറ്റ നീയോജക മണ്ഡലം എം.എല്‍.എ. സി.കെ. ശശീന്ദ്രന് ഉല്‍ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര് പി.ആര് ഗിരി നാഥന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് സി.കെ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സനിതാ ജഗദീഷ് വിദ്യാഭ്യാസ പത്രികാ പ്രകാശനം ചെയ്തു. എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ ടി.പി.സതീദേവി ജീനചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം.ജെ. ഡയസ് മാസ്റ്റര്‍ അവാര്‍ഡ്, കുഞ്ഞനന്തന് സ്മാരക എന്‍ഡോവ്മെന്റ് എന്നിവ വിതരണം ചെയ്തു. ഹോബി രവീന്ദ്രന്, ഇ.കെ. അഖീല, രമേഷ് കെ.എ., നീഹാരിക, എന്നിവര്‍ക്കുള്ള പ്രത്യേക പുരസ്ക്കാരങ്ങളും, കലാകായിക പ്രവീണതാ സമ്മാനങ്ങള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു. അജി ബഷീര്‍, ബീന രതീഷ്, പി.ആര്. ഗിരിനാഥന്‍, കെ.ആര് ലത, എം.പി.ബാലാംബീകാ.എ.സുധാ റാണി, പി.കെ.സുമതി, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി,
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍