സഫലം 2018; 240 പാരാതികള്‍ തീര്‍പ്പാക്കി
വൈത്തിരി താലൂക്കിലെ തരിയോട് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാ കളക്ടറുടെ സഫലം-പരാതി പരിഹാര അദാലത്തില്‍ 240 അപേക്ഷകള്‍ തീര്‍പ്പാക്കി. തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, കുപ്പാടിത്തറ, കാവുംമന്ദം, അച്ചൂരാനം, വെങ്ങപ്പള്ളി വില്ലേജുകളില്‍ നിന്നുള്ളവര്‍ക്കായാണ് അദാലത്ത് നടത്തിയത്. മുന്‍കൂറായി 347 പരാതികള്‍ ലഭിച്ചിരുന്നു. അദാലത്ത് ദിവസം പുതിയ 140 പരാതികള്‍ ലഭിച്ചു. പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ തീര്‍പ്പുകല്‍പ്പിക്കാന്‍ കൈമാറി. സഫലം 2018 ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. വൈത്തിരി തഹസില്‍ദാര്‍ ശങ്കരന് നമ്പൂതിരി സ്വാഗതം പറഞ്ഞു. പടിഞ്ഞാറത്തറ, പൊഴുതന, കുപ്പാടിത്തറ, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എ.ഡി.എം. കെ.എം.രാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ സന്തോഷ്കുമാര്‍, ടി.സോമനാഥന്, തഹസില്‍ദാര്‍ തങ്കച്ചന് ആന്റണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.സി.സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍