യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധരാവ് നടത്തി
യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി പാര്‍ക്കില്‍ ധീര രക്തസാക്ഷി ഷുഹൈബ് അനുസ്മരണവും പ്രതിഷേധ രാവും സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ.വിനയന് പരിപാടിഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി.അബ്ദുള്‍ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.രാജേഷ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.അഡ്വ.എന്‍.കെ.വര്‍ഗീസ്, പി.വി. ജോര്‍ജ്,എം.ജി.ബിജു, എച്ച്.ബി. പ്രതീപന്,എക്കണ്ടി മൊയ്തൂട്ടി,പി.ടി മുത്തലിബ്,ഇന്ദ്രജിത്ത്, സുനില്‍ ആലിക്കല്‍, ഡെന്നീസന്കണിയാരം,അമല്‍ജോയ്, ചിന്നമ്മ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു മുസ്തഫ എറമ്പയില്‍, അന്‍ഷാദ് മാട്ടുമ്മല്‍,എല്ബിന് മാത്യു,സിറാജ്കമ്പ, അനീഷ്.പി.കെ, ദീലീപ്, ജയരാജന്, അജ്മല്‍ വെള്ളമുണ്ട, ഷംസീര്‍ അരണപ്പാറ,ശ്യാം രാജ്,സുശോഭ്, അജോ ജോര്‍ജ്, അഷ്ക്കര്‍ തുടങ്ങിയവര്‍ നേത്യത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍