കലാ ജാഥ പര്യടനം നടത്തി
മാനന്തവാടി: കാട്ടുതീ പ്രതിരോധ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി വയനാട് സാമൂഹ്യ വനവല്‍ക്കരണ വിഭാത്തിന്റെ ആഭിമുഖ്യത്തില്‍ കലാജാഥ ജില്ലയില്‍ പര്യടനം നടത്തി. ജാഥയുടെ ഉദ്ഘാടനം മാനന്തവാടി ബസ് സ്റ്റാന്റ് പരിസരത്ത് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എ.സി.എഫ് ഷജ് ന കരീം നിര്‍വ്വഹിച്ചു. ഫോറസ്റ്റര്‍മാരായ പി.അഷ്റഫ്, കെ.ജീവ രാജ്, സുരേഷ് ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പ്രഭേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു. കരിവള്ളൂര്‍ മുരളി രചിച്ച മരവും കുട്ടിയും എന്ന രചനയെ ആസ്പദമാക്കി വൈത്തിരി വയനാട് നാട്ടുകൂട്ടത്തിലെ മാത്യൂസിന്റ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കലാ ജാഥയുടെ ഭാഗമായി നാടകം അവതരിപ്പിച്ചു.ബത്തേരി, കല്‍പ്പറ്റ എന്നീ കേന്ദ്രങ്ങളിലും ബോധവല്‍ക്കരണ നാടകം അവതരിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍