OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാടിനെ കാര്‍ഷിക സമ്പദ് സമൃദ്ധിയാല്‍ സമ്പന്നമാക്കും:  കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍.

  • Kalpetta
17 Mar 2018

 

അമ്പലവയല്‍: കാര്‍ഷിക സമ്പദ് സമൃദ്ധിയാല്‍ വയനാടിനെ സമ്പന്നമാക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. അന്തരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റിന്റെ ഔദേ്യാഗിക ഉത്ഘാടനത്തിനോടനുബന്ധിച്ച് വയനാടിനെ പ്രതേ്യക കാഷിക മേഖല പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ പ്രതേ്യക കാലാവസ്ഥയില്‍ വളരുന്ന പൂക്കൃഷിക്കും, നെല്ല്, പഴ വര്‍ഗ്ഗങ്ങള്‍ ചെറു ധാന്യങ്ങള്‍ എന്നിവയ്ക്കാണ് ഈ കാര്‍ഷിക മേഖലയില്‍ മുഖ്യ പരിഗണന ലഭിക്കുക. 

കാര്‍ഷികോദ്പാദനത്തിലും മൂല്യവര്‍ദ്ധനവിലും, വിപണി ഇടപെടലിലും കര്‍ഷകരുടെകൂടി പങ്കാളിത്തം ഉറപ്പുവരുത്തിയാണ് പ്രതേ്യക കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനം നടക്കുക. നഷ്ടപ്പെട്ട നെല്‍ വയലുകള്‍ നമ്മുടെ മണ്ണിന്റെയും, ജലഗോപുരങ്ങളുടേയും പുഷ്ടിയും, പരിസ്ഥിതി ആവാസ വ്യവസ്ഥയും നഷ്ടപ്പെടുത്തി. നെല്‍ വയലുകളും നദികളും പുനരുദ്ധരിച്ച് കൊണ്ടുളള പരിസ്ഥിതി ആവാസ വ്യവസ്ഥ സംരക്ഷിച്ചുളള കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രതേ്യക പദ്ധതിയായ പച്ചപ്പ് പദ്ധതി ശക്തിപ്പെടുത്തുന്നതിനായി പ്രതേ്യക നോഡല്‍ ഓഫീസറെ കൃഷി വകുപ്പ് നിയോഗിക്കും. നെല്‍ വിത്തുകളുടെ സംരക്ഷണത്തിന് കൂടുതല്‍ ശക്തിപകരാന്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ അമ്പലവയലില്‍ വിത്തുത്സവം നടത്തും. ഈ അദ്ധ്യായന വര്‍ഷം  വയനാടിന് അനുവദിച്ച കാര്‍ഷിക കോളേജ് തുടങ്ങുമെന്നും  ഇക്കാര്യത്തില്‍ യാതൊരു ആശങ്കയ്ക്ക് വകയില്ലെന്നും കൃഷി മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ ജൈവ സംസ്ഥാനമായ സിക്കിം ഗവണ്‍മെന്റുമായി ചേര്‍ന്ന് കേരളത്തില്‍ ജൈവകൃഷി , പുഷ്പ കൃഷി, ഓര്‍ക്കിഡ് കൃഷി, ഫലവര്‍ഗ്ഗ കൃഷി എന്നിവയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. നടീല്‍ വസ്തുക്കളുടെ വിതരണവും മുഖ്യ പ്രഭാഷണവും സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ടി.ജാനകി റാം വയനാടന്‍ വിത്തിനങ്ങളുടെ ഡയറക്ടറി പ്രകാശനം ചെയ്തു.

ചടങ്ങില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീതാ വിജയന്‍

അദ്ധ്യക്ഷത വഹിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തയ്യാറാക്കിയ മാന്വല്‍ പ്രകാശനം കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാറും, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എ വയനാട് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ ഗുണഭോക്താക്കളായ കുട്ടികളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്തി. മീന്‍ കൊയ്ത്തുല്‍സവത്തിന്റെ ഉത്ഘാടവും ഇതോടനുബന്ധിച്ച് നടത്തി. ഡോ..പി.രാജേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രിയദര്‍ശിനി എസ്റ്റേറ്റ്-മാനന്തവാടി, ജോര്‍ജ്ജ് തറപ്പേല്‍,കുളത്തുവയല്‍, ഗോറി എബ്രഹം- ബത്തേരി എന്നിവരെയും മികച്ച കര്‍ഷകരായ ചെറുവയല്‍ രാമന്‍,പള്ളിയറ രാമന്‍, ഉണ്ണികൃഷ്ണന്‍, കേളു പി., പ്രസീത് കുമാര്‍, മോഹന്‍ദാസ്, ചന്ദ്രന്‍പി.,സി. ബാലന്‍, എം.ജി ഷാജി ,ഷാജി ജോസ് , രാജേഷ് കൃഷ്ണന്‍, എച്ചോം ഗോപി, അജി തോമസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പരമ്പരാഗത നെല്‍വിത്തിനങ്ങളുടെ ഡയറക്ടറി തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കേരളാ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിരാ ദേവി സ്വാഗതവും, കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍ കുമാര്‍   നന്ദിയും പറഞ്ഞു.

 

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show