യുവാവിനെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ശ്രമിച്ച സംഭവം;പ്രതി പോലീസ് കസ്റ്റഡിയില്‍
ചുള്ളിയോട് കുറുക്കന്മൂലയില് കാല്‍നടയാത്രക്കാരനായ യുവാവിനെ വാഹനമിടിപ്പിച്ച് കൊല്ലാന്ശ്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതിയെ അമ്പലവയല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.അമ്പലവയല്‍ മാളിക സ്വദേശി ആല്ബിന് (22) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമായ കൊലപാതകശ്രമത്തിന് ഐ.പി.സി 307 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.ബുധനാഴ്ച രാത്രി 8.30തോടെയാണ് കുറുക്കന്മൂല അഖില്‍ ഭവനില്‍ അതുല്‍(21) നെ ആല്ബിന് സ്കോര്‍പിയോ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ചത്.രാത്രി വീട്ടിലേക്ക് നടന്നുപോകുകയായിരന്ന അതുലിനെ ആദ്യംപിന്നീലൂടെ എത്തി വാഹനമിടിപ്പിച്ച് തെറിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് വീണ്ടും വാഹനം പിന്നോട്ടെടുത്ത് വീണുകിടന്ന അതുലിന്റെ ദേഹത്തുകൂടെ കയറ്റിഇറക്കുകയായിരുന്നവെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.സംഭവത്തില്‍ ഗുരുതര പരുക്കേറ്റ അതുല്‍ മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.അതുലിനെ ഇടിച്ചുതെറിപ്പിച്ച് ദേഹത്തൂടെ കയറ്റിഇറക്കിയ പ്രതി ആളുകള്‍ ഓടികൂടുന്നത് കണ്ട് വാഹനം നിര്‍ത്താതെ രക്ഷപെടുകയായിരുന്നു.പിന്നീട് വെള്ളിയാ്ച രാവിലെ അതുലന്റെ ബന്ധുക്കളുടെ പരാതിയ തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍നിന്നുമാണ് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്. വൈകിട്ടോടെ ആല്‍ബിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇരുവരും തമ്മിലുള്ള വ്യക്തിപരമായ വിഷയമാണ് സംഭവത്തിന് പിന്നിലെന്നും ഇതുമായി ബന്ധപെട്ട് കടുതല്‍ അന്വേഷിച്ചുവരുകയാണന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി സി.ഐ എം.ഡി.സുനില്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍