ബാവലി മഖാം ആണ്ടുനേര്‍ച്ച മാര്‍ച്ച് 30 ന് തുടങ്ങും
മാനന്തവാടി: ജാതി മത ഭേദമന്യേ ആയിരങ്ങള്‍ എത്തിച്ചേരുന്ന വയനാട്ടിലെ ചരിത്രപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ബാവലി മഖാം ആണ്ടുനേര്‍ച്ച മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ എട്ട് വരെ നടക്കും.മാര്‍ ച്ച് 30വെള്ളിയാഴ്ച ഉച്ചക്ക് 1.30 ന് എം.എം മുഹമ്മദ് പതാക ഉയര്‍ത്തും. വൈകുന്നേരം 7.30 ന് നടക്കുന്ന സ്വലാത്ത് വാര്‍ഷികം പാണക്കാട് സയ്യിദ് ഷമീറലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ.സി അലി ഫൈസി,എം.കെ ഹമീദലി,അബ്ദുല്‍ റഷീദ് ദാരിമി എന്നിവര്‍ സംബന്ധിക്കും.
31 ന് ശനിയാഴ്ച മദ്രസ വിദ്യാത്ഥികളുടെ വിവിധ മത്സരങ്ങളും ഞാഴ റാഴ്ച ദഫ്മല്സരവും നടത്തപ്പെടും. ഏപ്രില്‍ രണ്ടിന് മജ്ലിസുന്നൂര് വാര്‍ഷികവും ആത്മീയ സദസും റിലീഫ് ഉല്‍ഘാടനവും പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ഇ എം അബ്ദുല്‍ കരീം റിഷാദ് ഫൈസി ആസിഫ്ത്ത വാഫി എന്നിവര്‍ സംബന്ധിക്കും. 4 ന് ബുധനാഴ്ച മഖാം സിയാറത്തിന് മൂസക്കോയ മുസ്ല്യാര്നേതൃത്വം നല്‍കും. 7 ന് ശനിയാഴ്ച രാത്രി ദിക്റ് ദുആ സമ്മേളനത്തിന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ കോഴിക്കോട് ,ഖാസി സയ്യിദ് നാസര്‍ ,അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും. 8 ന് ഞായറാഴ്ച ഉച്ചക്ക് 12.30ന് ഖത്തം ദുആ മഖാം സിയാറത്തിന്സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ ആലിക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്‍കും. കെ ടി ഹംസ മുസ്ല്യാര്‍, വി മൂസ്സക്കോയ മുസ്ല്യാര്‍ എന്നിവര്‍ സംബന്ധിക്കും.അന്നദാനവും നടത്തപ്പെടും.
മഖാം ഉറൂസിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മഹല്ല് പ്രസിഡണ്ട് എം.എം മുഹമ്മദ് ,ജനറല്‍ സിക്രട്ടറി എംകെ ഹമീദലി ,സ്വാഗത സംഘം ചെയര്മാന് ഹാരിസ് പള്ളത്ത് ബാവലി, ശംസുദ്ദീന്‍ ചിറ്റക്കോത്ത് ,നൗഫല്‍ ചക്കിയാട് എന്നിവര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍