മാനന്തവാടിയുടെ വികസനം ചോദിക്കാനും പറയാനും;തുറന്ന ചര്‍ച്ച നാളെ
മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും തുറന്ന ചര്‍ച്ച നാളെ (മാര്‍ച്ച് 17) രാവിലെ 10 മണിക്ക് പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടക്കും.ഒ.ആര്.കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, മാനന്തവാടി നഗരസഭ ചെയര്മാന് വി.ആര്.പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ തുടങ്ങിയവര്‍ പങ്കെടക്കും. ക്ഷണിക്കപ്പെട്ട സദസിന് മുന്നിലാണ് ചര്‍ച്ച നടക്കുക വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ചന് മോഡറേറ്ററായിരിക്കും. ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ പുരസ്ക്കാരം പ്രത്യേക പരാമര്‍ശത്തിനര്‍ഹനായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജെയ്സണ്മണിയങ്ങാടിനെ ആദരിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍