തണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രവാസി യോഗം ചേര്‍ന്നു

തണല്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ വയനാട് ജില്ലയിലെ പ്രവാസികളുടെ യോഗം മനാമയിലെ സൗദി റസ്‌റ്റോറന്റില്‍ ചേര്‍ന്നു. കാക്കവയലിലെ തണല്‍ കൂട്ടായ്മക്ക് ലഭിച്ച സ്ഥലത്തിന്റെ രജിസ്റ്ററേഷന്‍,തുടര്‍ന്നുള്ള ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഡയാലിസിസ് അടക്കമുള്ള ചികിത്സകള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിനെ മാത്രം ആശ്രയിക്കുന്ന വയനാട് ജില്ലയില്‍ താമസിക്കുന്ന നിര്‍ദ്ധനരായ രോഗികള്‍ക്ക് നിലവില്‍ വരാന്‍പോകുന്ന തണല്‍ ഡയാലിസിസ് സെന്റര്‍ ആശ്വാസമാകുമെന്ന് യോഗം വിലയിരുത്തി. രോഗ പീഡയും യാത്രാ ദുരിതവും ഒന്നിച്ചനുഭവിക്കുന്ന ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും വിശ്രാന്തിയേകുന്ന ഈ സംരംഭവുമായി ബഹ്‌റൈനിലെ എല്ലാ വയനാട്ടിലെ എല്ലാ പ്രവാസികളും അകമഴിഞ്ഞ് സഹകരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിക്കുന്നു ഇരുപത്തിഒന്ന് അംഗ എക്‌സിക്യുട്ടീവില്‍ നിന്ന് ഭാരവാഹികളെ യോഗം തിരെഞ്ഞെടുത്തു. പി ടി ഹുസ്സൈന്‍ പ്രസിഡണ്ട്, ലത്തീഫ് ഹാജി, നിസാര്‍ വയനാട് ,അസ്‌കര്‍ അലി വൈസ് പ്രസിഡുമാര്‍, ഹംസ മേപ്പാടി ജനറല്‍ സെക്രട്ടറി, സമീര്‍ മാടക്കര, മുനീര്‍ മക്കിയാട് ജോയിന്‍ സെക്രട്ടറിമാര്‍, ശരീഫ് കാക്കവയല്‍ ട്രഷറര്‍ രക്ഷാധികാരികളായി അബ്ദുള്‍ മജീദ് തെരുവത്ത്, സികെ അബ്ദുറഹിമാന്‍ യു. കെ. ബാലന്‍ തുടങ്ങിയവരെയും തണല്‍ കേന്ദ്ര കമ്മറ്റിയുടെ പ്രതിനിധിയായി റഫീക്ക് നാദാപുരത്തെയും തിരെഞ്ഞെടുത്തുകേന്ദ്ര കമ്മറ്റി ഭാരവാഹികളായ റസാക്ക് മുഴിക്കല്‍,യു. കെ. ബാലന്‍, സി എച്ച് റഷീദ്, തുടങ്ങിയവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍