ഒന്നേകാല്‍ കിലോയോളം കഞ്ചാവുമായി ഒരാള്‍ പിടിയില്‍
ബത്തേരി കുപ്പാടി തൊടുവെട്ടി അമ്പലക്കുന്ന് വീട്ടില്‍ മുരളി (65) ആണ് പിടിയിലായത്.വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി കുപ്പാടി തൊടുവെട്ടി ഭാഗത്ത് വെച്ച് ബത്തേരി എക്സൈസ് റെയിഞ്ച് പാര്‍ട്ടിയാണ് ഇയാളെ പിടികൂടിയത്.ഇയാളില്‍ നിന്നും 1.200 കിലോഗ്രാം കഞ്ചവ് കണ്ടെടുത്തു.ഇതിന് മുമ്പും സമാനമായ കേസിലെ പ്രതിയാണ് ഇയാള്‍.കര്‍ണ്ണാടകയില്‍ നിന്നും സ്ഥിരമായി കഞ്ചാവ് കൊണ്ട് വന്ന് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പന നടത്തുകയാണ് ഇയാളുടെ പതിവ്. സുല്‍ത്താന്‍ ബത്തേരി റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഷറഫുദീന്‍,അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ജനാര്ദനന്,ഐ.ബി ഇന്‍സ്പെക്ടര്‍ എ.ജെ ഷാജി ,പ്രിവന്റീവ് ഓഫീസര്‍ വി.ആര് ബാബുരാജ് ,ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജെസന്തോഷ് ,എം.കെ ഗോപി,സി.ബി വിജയന്,സി.ഇ.ഒ മാരായ അനില്‍കുമാര്‍,നിശാന്ത് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍