വാരാമ്പറ്റ മഖാം ഉറൂസ് മാര്‍ച്ച് 22 മുതല്‍ 28 വരെ
വയനാട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ വാരാമ്പറ്റ മഖാം ഉറൂസ് മാര്‍ച്ച് 22 മുതല്‍ 28 വരെ അതിവിപുലമായ പരിപാടികളോടെ നടക്കും.മാര്‍ച്ച് 22 ന് ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭം കുറിക്കുന്ന മഖാം ഉറൂസിന്റെ ഉദ്ഘാനട കര്‍മ്മം നജ്മുദ്ദീന് പൂക്കോയ തങ്ങള്‍ നിര്‍വ്വഹിക്കും.ഇന്ന് വൈകുന്നേരം 4 മണിക്ക് ഷിഹാബുദ്ദീന് ഇമ്പിച്ചിക്കോയ തങ്ങളുടെ സാന്നിധ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വയനാട് ജില്ലാ പ്രസിഡന്റ്കെ ടി ഹംസ ഉസ്താദ് കൊടി ഉയര്‍ത്തല്‍ ചടങ്ങ് നിര്‍വ്വഹിക്കും22 മുതല്‍ 25 വരെ നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ അന്‍വര്‍ മുഹൃദ്ദീന് ഹുദവി, നൗഷാദ് ബാഖവി,സിംസാറുല്‍ ഹഖ് ഹുദവിസിറാജുദീന് അല്‍ ഖാസിമി എന്നിവരുടെ പ്രഭാഷണം ഉണ്ടായിരിക്കും.മാര്‍ച്ച് 26ന് നടക്കുന്ന ദിക്ര് ദുആ മജ്ലിസില്ഏലംകുളം ബാപ്പു മുസ്ല്യാര്‍,പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍,അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ സംവംദിക്കും.മാര്‍ച്ച് 28ന് നടക്കുന്ന മൗലൂദ് പാരായണം, മഖാം സിയാറത്ത്, അന്നദാനത്തോടെ ഉറൂസ് പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍