കഞ്ചാവ് ലഹരി വ്യാപനത്തിനെതിരെ നടപടി സ്വീകരിക്കണം:വ്യാപാരി യൂത്ത്
കാവുംമന്ദം:തരിയോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കഞ്ചാവ് ലഹരി മാഫിയകള്‍ക്കെതിരെ അധികാരികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി യൂത്ത് കാവുംമന്ദം യൂണിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ടൗണിലും ചെറിയ കവലകളിലും പുറമെ നിന്നും എത്തിക്കുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ക്ക് ഇരകളാവുന്നത് സ്കൂള്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ്. രക്ഷിതാക്കളും പ്രദേശ വാസികളും കഞ്ചാവ് ലഹരി വില്‍പ്പനക്കാരെ കൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ്. ഇത് കാരണം കൊണ്ടു തന്നെ സാമൂഹ്യ വിരുദ്ധരുടെ ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. വ്യാപാരി യൂത്ത് ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയി യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ മാനന്തവാടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഷാജി കല്പറ്റ, മുനീര്‍ നെടുങ്കരണ, സി റഷീദ്, കെ സഹദ്, കെ ബാബു, പി കെ അഷ്റഫ്, ജോതിസ് തോമസ് ,ഷമീം പാറക്കണ്ടി, ബിന്‍സി ബിജു, ഷിബു പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ റെജ്ലാസ് സ്വാഗതവും മുജീബ് പാറക്കണ്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ നാസര്‍ (പ്രസിഡന്റ്), ഷമീം പാറക്കണ്ടി (വൈസ് പ്രസിഡന്റ്), കെ റെജ്ലാസ് (ജനറല്‍ സെക്രട്ടറി), പി ഷമീര്‍ (സെക്രട്ടറി), ജ്യോതിസ് തോമസ് (ട്രഷറര്‍).
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍