മലപ്പുറം പൂവത്തിക്കല്‍ വേഴക്കോട് പുന്നക്കപ്പറമ്പ് സൈനുല്‍ ആബിദ് (23) നെയാണ് തിരുനെല്ലി എസ്ഐ ബിജു ആന്റണിയും സംഘവും ഇന്നലെ വൈകുന്നേരം ആറരയോടെ കാട്ടിക്കുളം ടൗണില്‍വെച്ച് പിടികൂടിയത്. നാടന്‍തോക്കില്‍ ഉപയോഗിക്കുന്ന 35 തിരകളും, എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന 60 പെല്ലറ്റുകളും ഇയ്യാളില്നിന്നും പിടിച്ചെടുത്തു. കെഎല്‍ 10 ജെ 117 നമ്പര്‍ ഓംമ്നി വാനിന്റെ പിന്‍ഭാഗത്ത് സൂക്ഷിച്ചിരുന്ന നിലയിലാണ് തിരകള്‍ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നിന്നും അരീക്കോടേക്ക് വില്പനക്കായി കൊണ്ടുപോകുകയായിരുന്നു തിരകള്‍. പ്രതിയെ ഇന്നുച്ചയോടെ കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍