ക്ഷേത്രോത്സവത്തിന് പോയി കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി; കണ്ടെത്തിയത് മൂന്ന് ദിവസത്തിന് ശേഷം
അമ്പലവയല്‍ ക്ഷേത്രോത്സവം കാണാന്‍ പോയതിന് ശേഷം കാണാതായ ആദിവാസികളായ മൂന്ന് പെണ്‍കുട്ടികളെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. ഇന്ന് വൈകുന്നേരം ആറരയോടെ പടച്ചിക്കുന്നിന് സമീപത്തെ കോളനിയിലെ ബന്ധുവീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. 17 വയസുള്ള രണ്ട് കുട്ടികളെയും,ഒരു പതിനഞ്ച്കാരിയേയുമാണ് ചൊവ്വാഴ്ചമുതല്‍ കാണാതായിരുന്നത്.
പാണ്ടിക്കടവ് അമ്പലവയല്‍ പൊടിക്കളം ശ്രീ ഭഗവതികുരുമ്പ ക്ഷേത്രത്തില്‍ നടന്ന തിറ മഹോല്‍സവം കാണാന്‍ പോയവരെയാണ് കാണ്മാനില്ലെന്ന് കാണിച്ച് മാനന്തവാടി പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ ഇന്ന് പരാതി നല്‍കിയത്. എടവക ഗ്രാമ പഞ്ചായത്തിലെ കമ്മന പ്രദേശത്തെ ആദിവാസി കോളനിയില്‍താമസിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയാണ് കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ ഏറെ ദൂരയല്ലാത്ത മറ്റൊരു കോളനിയില്‍ നിന്നും കണ്ടെത്തിയത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍