സഹോദരന് മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം സഹോദരിയും മരണപ്പെട്ടു
എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ചാമാടിപൊയില്‍ ആദിവാസി കോളനിയിലെ നമ്പി (52), കറുപ്പി (70) എന്നീ സഹോദരങ്ങളാണ് മണിക്കൂറുകളുടെ ഇടവേളകളില്‍ മരണപ്പെട്ടത്. ഇരുവരു അസുഖ ബാധിതരായി കിടപ്പിലായിരുന്നു. നമ്പി ഇന്നലെ രാത്രി 7 മണിയോടെയാണ് മരിച്ചത്. തുടര്‍ന്ന് ഇന്ന് സംസ്കാര ചടങ്ങുകള്‍ നടത്താനിരിക്കെ കറുപ്പി രാവിലെ 5 മണിയോടെ മരിക്കുകയായിരുന്നു. ഒടുവില്‍ ഇരുവരുടേയും സംസ്കാരചടങ്ങുകള്‍ വൈകുന്നേരത്തോടെ കാവണക്കുന്ന് പൊതു ശ്മശാനത്തില്‍ നടത്തി.സീതയാണ് നമ്പിയുടെ ഭാര്യ. ബിനു, ദീപ എന്നിവര്‍ മക്കളും, ബിനു മരുമകനുമാണ്.കയമയാണ് കറുപ്പിയുടെ ഭര്‍ത്താവ്. സുരേഷ്, ശോഭ എന്നിവര്‍ മക്കളും സുനിത, പരേതനയായ വെള്ളി എന്നിവര്‍ മരുമക്കളുമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍