അനുമതിയില്ലാതെ പരസ്യം പതിച്ച കാറുകള്‍ പിടികൂടി; സ്വകാര്യ സ്ഥാപനത്തിനുവേണ്ടി സ്വകാര്യകാറുകള്‍ വാടകക്കെടുത്താണ് സ്റ്റിക്കര്‍ പതിച്ചത്
മേപ്പാടി:സ്വകാര്യ സ്ഥാപനത്തിനു വേണ്ടി നിയമവിരുദ്ധമായി വാഹനങ്ങളില്‍ പരസ്യം പതിച്ചതിന് നാല് സ്വകാര്യ കാറുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഫ്ളയിംഗ് സ്ക്വാഡ് എം.വി.ഐ യൂസഫും സംഘവും പിടികൂടി. പിടികൂടിയ വാഹനങ്ങളിലൊന്ന് ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ള വാഹനമാണ്. സ്വകാര്യ വാഹനം ദുരുപയോഗം ചെയ്തതിനും , മുന്‍കൂര്‍ അനുമതി വാങ്ങാതെ പരസ്യം പതിച്ചതിനും മോട്ടോര്‍ വാഹന വകുപ്പ് പിഴയീടാക്കുമെന്നറിയിച്ചിട്ടുണ്ട്. ഒരു സെന്റി മീറ്റര്‍ സ്ക്വയറിന് 20 പൈസ നിരക്കിലാണ് പിഴയീടാക്കുക. ഓരോ വാഹനത്തിനും ഒരു ലക്ഷത്തിനുമുകളില്‍ സ്ക്വയര്‍ സെന്റിമീറ്റര്‍ പരസ്യം പതിച്ചിരിക്കുന്നതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. പിടികൂടിയ വാഹനങ്ങള്‍ പുത്തൂര്‍വയല്‍ ഏആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. മേപ്പാടിയിലെ ടാക്സി െ്രെഡവേഴ്സ് ഓര്ഗനൈസേഷന് അംഗങ്ങളും മോട്ടോര്‍ വാഹന വകുപ്പിന് സഹായത്തിനുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍