വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
മാനന്തവാടി:2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണിയുടെ അദ്ധ്യക്ഷതയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീതാ രാമന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്കി ഫ്രൂട്ട് വില്ലേജ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ശുദ്ധ ജല ലഭ്യതക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് 2018-19 വാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നതിന് വികസന സെമിനാര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ക്ഷീര കര്‍ഷകര്‍ക്ക് ഇത്തവണ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്.വാര്‍ഷിക പദ്ധതി കരട് രേഖ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ പൈലിക്ക് നല്‍കിക്കൊണ്ട് വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എ ദേവകി പ്രകാശനം ചെയ്തു.
വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ് , മംഗലശ്ശേരി നാരായണന് , ആത്തിക്കാബായ് , സക്കീന കുടുവ , എം സി ഇബ്രാഹിം ഹാജി , എ ജോണി , കെകെസി മൈമൂന , ടി എം കമര്‍ലൈല , കെ എം അബ്ദുള്ള , മംഗലശ്ശേരി മാധവന് മാസ്റ്റര്‍ , പി ജെ ആന്റണി , പി കെ അമീന് , എന്‍ അനില്‍കുമാര്‍ , കെ അഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍