മൂന്ന് വയസുകാരിയെ തെരുവ് നായ ആക്രമിച്ചു; തെരുവ് നായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയതായി നാട്ടുകാര്‍
കാപ്പംകൊല്ലി കര്‍പ്പൂരക്കാട് വനംവകുപ്പ് ഓഫീസിന് പരിസരത്ത് താമസിച്ചുവരുന്ന മനോജിന്റെ മകള്‍ ലക്ഷ്മി (03) യെയാണ് തെരുവ് നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് അമ്മ കുളിപ്പിക്കാനായി നിര്‍ത്തിയപ്പോഴാണ് നായ ആക്രമിച്ചത്. പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും പരുക്കേറ്റു. കൈ വിരലിന് കടിയേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് കുത്തിവെപ്പെടുത്തു. പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷമാണെന്നും സ്ക്കൂള് സമയങ്ങളില്‍ റോഡില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍