ഉത്സവാഘോഷ കമ്മറ്റി ഓഫീസ് ഉദ്ഘാടനം
മാനന്തവാടി:വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം ജില്ലാ ഭരണകൂടത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ എസ്.സുഹാസ്.മഹോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവാഘോഷ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഘോഷ കമ്മറ്റി പ്രസിഡന്റ് അഡ്വ.ശ്രീകാന്ത് പട്ടയന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി മനോജ് പട്ടേട്ട്, ട്രസ്റ്റി ഏച്ചോം ഗോപി ,ചെറുവയല്‍ രാമന്, മൂപ്പന് രാഘവന്, സന്തോഷ് ജി നായര്‍, ശ്രീവത്സന്‍, പ്രശാന്ത് നമ്പൂതിരി ,എക്സികുട്ടീവ് ഓഫീസര്‍ കെ.വി.നാരായണന് നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍