തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങുംതടി ദേഹത്ത് വീണ് മധ്യവയസ്ക്കന് മരിച്ചു
പുല്‍പ്പള്ളി മീനംകൊല്ലി വെളിയപറമ്പില്‍ ചെല്ലപ്പന്റെ മകന് രാജീവ് (കുഞ്ഞുമോന് 52) ആണ് മരിച്ചത്.ഇന്ന് രാവിലെ വീടിന് സമീപത്തെ കൃഷിയിടത്തില്‍ തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.വോറൊരാള്‍ തെങ്ങ് മുറിക്കുമ്പോള്‍ രാജീവ് തെങ്ങിന് തടിയില്‍ വടംകെട്ടി വലിച്ച് പിടിച്ച് നില്‍ക്കുകയായിരുന്നു, മുറിഞ്ഞ തെങ്ങിന് തടി താഴേക്ക് പതിക്കുന്നതിനിടെ തൊട്ടടുത്ത മരത്തിന്റെ ശിഖരത്തില്‍ തട്ടി രാജീവന്റെ ദേഹത്ത് വീഴുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. പരുക്കേറ്റ രാജീവിനെ പുല്‍പ്പള്ളി പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.അവിടെ വെച്ചാണ് മരണം സംഭവിച്ചത്.ജയശ്രീയാണ് രാജീവന്റെ ഭാര്യ.സൗമ്യ,രമ്യ എന്നിവര്‍ മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍