കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ട വളം വിതരണം ചെയ്യുന്നില്ല :ഡിവൈഎഫ്ഐ;എത്രയുംപെട്ടെന്ന് വിതരണം ചെയ്തില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കും
എടവക ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കുരുമുളക് കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ട വളം വിതരണം ചെയ്യാതെ കെട്ടികിടന്ന് നശിക്കുന്നതായി പരാതി. കര്‍ഷകര്‍ ആവശ്യപ്പെട്ടാല്‍ പോലും വിതരണം ചെയ്യാതെ കുരുമുളക് സമിതിയിലെ ചില അംഗങ്ങളുടെ പിടിവാശി മൂലം വളമെല്ലാം നശിച്ചുപോകുന്നതായി ഡിവൈഎഫ്ഐ പാണ്ടിക്കടവ് യൂണിറ്റ് കുറ്റപ്പെടുത്തി. സമിതിയിടുെ കെട്ടിടത്തിന്റെ പരിസരത്ത് അലക്ഷ്യമായി ഉപേക്ഷിച്ച നിലയിലാണ് ഡൈക്കോ ഡര്മ്മയും, ലൈം സ്റ്റോണ്‍ പൗഡറുമെല്ലാം കിടക്കുന്നത്. തല്പര കക്ഷികളുടെ തന്നിഷ്ടം മൂലം കര്‍ഷകര്‍ക്ക് ഉപകാരപ്രദമല്ലാത്ത രീതി പിന്തുടര്ന്ന് ഇത്തരത്തില്‍ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ഡിവൈഎഫ്ഐ പാണ്ടിക്കടവ് യൂണിറ്റ് പ്രസിഡണ്ട് സാജിര്‍, സെക്രട്ടറി വിനീഷ് എന്നിവര്‍ മുന്നറിയിപ്പ് നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍