ദേശീയ ബധിര ക്രിക്കറ്റില്‍ കേരളം ചാമ്പ്യന്മാര്; ടീമിലെ വയനാടന്‍ സാന്നിധ്യമായി സിഎച്ച് നൂറുദ്ദീന്‍
അഹമ്മദാബാദില്‍ വെച്ച് നടന്ന ദേശീയ ബധിര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളം ചാമ്പ്യന്മാരായപ്പോള് വയനാടിനും അത് ഇരട്ടി മധുരമായി. കേരള ടീമംഗമായ കുപ്പാടിത്തറ സ്വദേശി നൂറുദ്ദീനാണ് വയനാടിന്റെ ക്രിക്കറ്റ് യശസ്സ് ഉയര്‍ത്തിയത്. ഫൈനലില്‍ ഒഡീഷയെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരളം ചാമ്പ്യന്മാരായത്. ടീമംഗമായ നൂറുദ്ധീന്‍ അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള വയനാട്ടുകാരുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍