അനധികൃത മത്സ്യ വില്‍പ്പന തടയണം: കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റി.
മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ എരുമത്തെരിവ് മത്സ്യ മാര്‍ക്കറ്റില്‍ അല്ലാതെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ മത്സ്യം വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള മുനിസിപ്പാലിറ്റി ഭരണ സമിതി തിരുമാനം മറികടന്ന് മാനന്തവാടി ടൗണ്‍ ഹാള്റോഡില് മത്സ്യം വില്‍ക്കുന്നത് തടയണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.ഈക്കാര്യം പല തവണ മുനിസിപ്പാലിറ്റി ചെയര്‍മാനെയും വൈസ് ചെയര്‍പേഴ്സനെയും അറിയിച്ചിരുന്നെന്നും മുനിസിപ്പാലിറ്റി ഭരണ സമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ടൗണിലെ ഹൃദയഭാഗത്ത് അനധികൃത മത്സ്യ വില്‍പ്പനകേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അനതികൃത മത്സ്യ വില്‍പ്പനകേന്ദ്രം പൂട്ടിയില്ലെങ്കില്‍ ശക്തമായ സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍