വിനോദിന്റെ മരണം: ഭരണകൂട കൊലപാതകമെന്ന് 'പോരാട്ടം' ; പുല്പള്ളി ടൗണിലും പരിസരത്തും വ്യാപക പോസ്റ്ററുകള്‍
വണ്ടിക്കടവിലെ കോളനിയിലെ വിനോദിന്റെ മരണവുമായി ബന്ധപ്പെട്ട് പുല്പള്ളി ടൗണിലും പരിസരത്തും പോരാട്ടത്തിന്റെ പേരില്‍ വ്യാപക പോസ്റ്ററുകള്‍.വണ്ടിക്കടവിലെ കോളനിയിലെ വിനോദിന്റെ മരണത്തിനെതിരെ പ്രതികരിക്കുക,വിനോദിന്റെ മരണം ഭരണകൂട കൊലപാതകമാണ്,കര്‍ണ്ണാടക ഫോറസ്റ്റുകാരുടെ ഭീകരവാഴ്ച്ചക്കെതിരെ പ്രതികരിക്കുക,ആദിവാസികളറിയാതെ ഫോറസ്റ്റുകാരുമായി രഹസ്യ ചര്‍ച്ച നടത്തി,ഫോറസ്റ്റുകാരെ സഹായിച്ച കേരള പോലീസും കൂടെ സഹകരിച്ച ജനവിരുദ്ധരും നാടിനാപത്ത് എന്നീ ആരോപണങ്ങളാണ് പോസ്റ്ററുകളിലെ ഉള്ളടക്കം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍