വിനോദിന്റെ മരണം: ആത്മഹത്യ പ്രേരണ കുറ്റത്തിന് ഒരാള്‍ കസ്റ്റഡിയില്‍ ; ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും
വണ്ടിക്കടവ് പണിയ കോളനിയിലെ യുവാവ് വിനോദ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ അയല്‍വാസി ആനക്കുഴിയില്‍ വിനോദിന്റെ മകന് വിഷ്ണു (24) വാണ് കസ്റ്റഡിയിലുള്ളത്. വിനോദ് മരിക്കുന്നതിന്റെ തലേ ദിവസം വിഷ്ണു വിനോദിനെ കര്‍ണ്ണാടക വനംവകുപ്പിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിലുള്ള മനോവിഷമമാണ് വിനോദിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് ഭാഷ്യം. വിഷ്ണുവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിനും, എസ്.സി. എസ്. ടി നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. മാനന്തവാടി എസ്.എം.എസ് ഡി വൈ എസ് പി കുബേര നാണ് കേസിന്റെ അന്വേഷണ ചുമതല. വിഷ്ണുവിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍