സ്വാശയസംഘംഉദ്ഘാടനവും, തയ്യല്മെഷീന് വിതരണവും
മാനന്തവാടി ബി.ആര്.സിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ പുനരധിവാസപദ്ധതിയുടെ ഭാഗമായി രൂപീകരിച്ച അമ്മമാരുടെ സ്വാശയസംഘത്തിന്റെ ഉദ്ഘാടനവും, തയ്യല്മെഷീന് വിതരണവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തങ്കമ്മ യേശുദാസ് നിര്‍വ്വഹിച്ചു. വിശ്രുത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്സിന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളെ പരിശീലനം നല്കി, സ്വാശ്രയത്തിലേക്ക് നയിക്കാനും, അവരില്‍ ആത്മവിശ്വാസം വളര്‍ത്താനും ലക്ഷ്യംവെച്ച് നടത്തിയ ദശദിന പരിശീലനപരിപാടിയുടെ ഭാഗമായി പരിശീലനം നേടിയ അമ്മമാരില്‍ തയ്യല്മെഷീന് സ്വന്തമായി ഇല്ലാത്ത 5 അമ്മമാര്‍ക്ക് കുന്നുമ്മല്‍ ബി.ആര്.സിയുടെ കൂടി സഹായത്തോടെ, 5 തയ്യല്‍മെഷീനുകള്‍ നല്കി. പരിശീലനം സിദ്ധിച്ച അമ്മമാര്‍ ചേര്‍ന്ന് 'ദീപം' എന്ന പേരില്‍ സ്വാശ്രയസംഘം രൂപീകരിച്ചു സംഘാംഗങ്ങള്‍ തയ്യാറാക്കിയ ഉത്പ്പന്നങ്ങള്‍ തുണിസഞ്ചി, തോള്‍സഞ്ചി, നൈറ്റി എന്നിവയുടെ പ്രദര്‍ശനവും ഉത്പ്പന്നങ്ങളുടെ ആദ്യ വില്പനയും ഹരിതകേരളം റിസോഴ്സ് പേഴ്സണ്‍ എം.ആര് പ്രഭാകരന് നിര്‍വഹിച്ചു. തയ്യല്പരിശീലനത്തിനു നേതൃത്വം നല്കിയ അധ്യാപികമാര്‍ക്ക് എം.ആര് രാജന്(ഡി.എ.ഡബ്ല്യൂ.എഫ് ജില്ലാ വൈസ് പ്രസിഡന്റ്) ഉപഹാരങ്ങള്‍ നല്കി. മാനന്തവാടി ബി.ആര്.സിയുടെ ഐ.ഇ.ഡി.സി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സഹകരണം നല്‍കിവരുന്ന കുന്നുമ്മല്‍ ബി.പി.ഒ വിനോദന്‍ മാസ്റ്റര്‍, റിസോഴ്സ് ടീച്ചര്‍ ആദിത് പി.കെ എന്നിവരെ ഹെഡ്മാസ്റ്റേഴ്സ് ഫോറം കണ്‍വീനര്‍ ഷാജന് തലച്ചിറ പൊന്നാട അണിയിച്ച് ആദരിച്ചു.
ജില്ലാ പ്രോജക്ട് ഓഫീസര്‍ ജി.എന്‍ ബാബുരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രോഗാം ഓഫീസര്‍മാരായ എം.ഒ സജി, ബിനേഷ് പി.ജെ റിസോഴ്സ് അധ്യാപിക അഞ്ജലി ഷിനറ്റ്, സ്വാശ്രയസംഘം പ്രതിനിധി സൗജത്ത്, ബി.പി.ഒ കെ. സത്യന്, ബി.ആര്.സി ട്രെയ്നര്‍ അനില്‍കുമാര്‍ കെ.ബി എന്നിവര്‍ സംസാരിച്ചു. ബി ആര് സി ട്രയിനര്‍മാര്‍, ഐ ഇ ഡി സി റിസോഴ്സ് അധ്യാപകര്‍ , സി ആര് സി കോഓര്‍ഡിനേറ്റര്‍മാര്‍,സ്പെഷ്യല്‍ ടീച്ചര്മാര് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍