സായാഹ്ന ധര്‍ണ്ണ നടത്തി.
കല്‍പ്പറ്റ: സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളും മദ്യനയവും തിരുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ സംസ്ഥാന അധ്യക്ഷന്‍ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് തിരുമേനിയും സംസ്ഥാന നേതാക്കന്മാരും ഉപവാസം നടത്തുന്നതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് ജില്ലാ മദ്യ വിരുദ്ധ ജനകീയ മുന്നണി സായാഹ്ന ധര്‍ണ്ണ നടത്തി. ധര്‍ണ്ണ ഫാ.ജോണ്‍ വെട്ടിമൂല ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിസ്റ്റര്‍ ജോവിറ്റ അധ്യക്ഷത വഹിച്ചു.ഡോ.യൂസഫ് നദ് വി, സി.കെ.ദിവാകരന്, അബൂ ഗൂഡലായ്, പി.എ.ജെയിംസ്, നസീര്‍ കോട്ടത്തറ, സിസ്റ്റര്‍ സെലിന് വര്‍ഗ്ഗീസ് വാകേരി, എന്‍.യു.ബേബി, പൗലോസ് മാണ്ടാട്, വി.ഡി.രാജു മെച്ചന എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍