പി.കെ ജയലക്ഷ്മിക്ക് സ്വീകരണം നല്കി.
മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ ജില്ലയില്‍ നിന്ന് ആദ്യമായി എ.ഐ.സി.സി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട പി.കെ ജയലക്ഷ്മിക്ക് സ്വീകരണം നല്കി.യോഗം കെ.പി.സി.സി അംഗം അഡ്വ.എന്‍.കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഡെന്നിസണ്‍ കണിയാരം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി വി ജോര്‍ജ്, എം.ജി ബിജു, ബ്ലോക്ക് പ്രസിഡന്റ്എക്കണ്ടി മൊയ്തുട്ടി, ജേക്കബ് സെബാസ്റ്യന്‍,പി .എം ബെന്നി, സണ്ണി ചാലില്‍, ടി. കെ ഗോപി, അസീസ് വാളാട്, ഉഷ, എം.പി ശശികുമാര്‍, ബാബു പുളിക്കല്‍, ജമാലുദ്ദീന്‍ കുട്ടി, പി.പി.എ ബഷീര്‍, അന്‍ഷാദ് മാട്ടുമ്മല്‍, ഷാജി ഇടത്തട്ടേല്‍,അഷകര്‍,സ്റ്റര്വിന്സ്റ്റാനി, ഹരിഛാലിഗദ്ദ, ജോബി എന്നിവര്‍ പ്രസംഗിച്ചു. കെ.പി.സി.സി ഫണ്ട് സ്വരൂപണത്തിന്റെ മണ്ഡല തല ഉദ്ഘാടനം എ.ഐ.സി.സി മെമ്പര്‍ പി കെ ജയലക്ഷ്മി നിര്‍വ്വഹിച്ചു.ഇന്നാട്ടിലെ സാധരണക്കാരായ ആളുകളുടെ പ്രാര്‍ത്ഥനയും പിന്തുണയും കൊണ്ടാണ് തനിക്ക് എ.ഐ.സി.സി മെമ്പര്‍ സ്ഥാനത്ത് വരെ എത്തിച്ചേരാന്‍ കഴിഞ്ഞതെന്നും വയനാട് ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഈ വിഷയം ദേശീയ തലത്തില്‍ ഉയര്‍ത്തി കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.സാധാരണ ഒരു പഞ്ചായത്ത് മെമ്പറായിരുന്ന തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് വളര്‍ത്തിയത്. വര്‍ഗ്ഗീയതയ്ക്കും .കൊലപാതക രാഷ്ട്രീയത്തിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നിലപാടുകള്‍ക്കുമെതിരെ ശക്തമായിപ്രതികരിക്കാന് മുഴുവനാളുകളും കോണ്‍ഗ്രസിനൊപ്പം അണിചേരണമെന്നും പി.കെ ജയലക്ഷ്മി ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍