വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കമാവും
മാനന്തവാടി:വയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ശ്രീ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് നാളെ (മാര്‍ച്ച് 15) തുടക്കമാകും.വയനാടിന്റെ ദേശീയോത്സവമായ ശ്രീ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം മാര്‍ച്ച് 15 മുതല്‍ 28 വരെയാണ് നടക്കുക.ഉത്സവത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകുന്നേരം പാണ്ടിക്കടിലെ പള്ളിയറ ക്ഷേത്രത്തില്‍ നിന്നും വാള് എഴുന്നെള്ളിപ്പ് നടക്കും.പതിനാല് ദിവസം നീണ്ടു നില്ക്കുന്ന മഹോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ച് 15 മുതല്‍ 28 വരെയാണ് മാനന്തവാടിവള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം 15 ന് രാവിലെ 9.30ന് ആലോഷ കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹിക്കും. മഹോത്സവത്തിന്റെ തുടക്കം മുതല്‍ 27 വരെ മേലെ കാവിലും താഴെ കാവിലും ഉത്സവാഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികള്‍ നടക്കും. മേലെ കാവില്‍ ക്ഷേത്രചാരപ്രകാരമുള്ള വിവിധങ്ങളായ പരിപാടികളാണ് നടക്കുക. 21 ന് കൊടിയേറ്റം നടക്കും.25 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
28 ന് താലൂക്കിന്റെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള അടിയറ എഴുന്നള്ളത്തും ക്ഷേത്രസന്നിധിയിലെത്തി ചേരും.വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മറ്റി പ്രസിഡന്റ് അഡ്വ.ശ്രീകാന്ത് പട്ടയന്‍, സെക്രട്ടറി മനോജ് പട്ടേട്ട്, ട്രസ്റ്റി ഏച്ചോം ഗോപി ,എക്സികുട്ടീവ് ഓഫീസര്‍ കെ.വി.നാരായണന് നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍