ഹുസൈനെതിരെ സാമ്പത്തിക ആരോപണവുമായി യുവാവ് രംഗത്ത്.
മാനന്തവാടി:സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപണ വിധേയമായ യൂത്ത് ലീഗ് നേതാവും മാനന്തവാടി നഗരസഭ കൗണ്‍സിലറുമായ ഹുസൈനെതിരെ മറ്റൊരു സാമ്പത്തികാരോപണവുമായി യുവാവ് രംഗത്ത്.വാഹന അപകടവുമായി ബന്ധപ്പെട്ട് കേസ് ഇല്ലാതാക്കാന്‍ അമ്പതിനായിരം രൂപ നല്‍കിയെന്ന ആരോപണവുമായാണ് മാനന്തവാടി സ്വദേശി തറമ്മല്‍ പ്രശാന്ത് രംഗത്ത് എത്തിയത്.മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളന ത്തിലാണ് ഇക്കാര്യം ആരോപിച്ചത്.പരാതികാരന്റെ വാഹനവും ഹുസൈന്റെ ബന്ധുവിന്റെ വാഹനവും തമ്മില്‍ രണ്ട് മാസം മുന്‍പ് അപകടത്തില്‍ പെട്ടിരുന്നു. സംഭവം പോലീസ് കേസ് ആവാതിരിക്കാന്‍ അമ്പതിനായിരം വേണമെന്ന് ഹുസൈന് പറഞ്ഞിരുന്നു.ഇതനുസരിച്ച് ഹുസൈന്റെ ബന്ധുവിന്റെ കൈവശം അമ്പതിനായിരം രൂപ നല്‍കുകയും ചെയ്തു.എന്നാല്‍ പണം നല്‍കിയിട്ടും കേസ് ഒഴിവായില്ലന്നും വാങ്ങിയ പണം തിരിച്ചുനല്കിയില്ലന്നും പ്രശാന്തും സുഹൃത്തുക്കളും ആരോപിക്കുന്നു.വാര്‍ത്താ സമ്മേളനത്തില്‍ പ്രശാന്ത്, ബാബു ഡേവിഡ്, കെ.ജെ.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍