ഷഢാധാര പ്രതിഷ്ഠ നടത്തി
മാനന്തവാടി വാടേരി ശിവക്ഷേത്രത്തില്‍ ഷഢാധാര പ്രതിഷ്ഠ നടത്തി. തന്ത്രി പുതുമന ഇല്ലം ഹരിശങ്കരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. പുതുമന ഇല്ലം മധു നമ്പൂതിരി, മേല്‍ശാന്തി പുറഞ്ചേരി ഇല്ലം പ്രകാശന് നമ്പൂതിരി, ശാന്തിമാരായ മരനെല്ലി ഇല്ലം അഭിലാഷ് നമ്പൂതിരി, പി.ടി. മനോഹരന് എമ്പ്രാന്തിരി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.സ്തപതി മഞ്ഞപ്പാറ പ്രകാശന് ആചാരി, ശില്‍പ്പി ഒറ്റപ്പാലം ഹരിനാരായണന് എന്നിവര്‍ നേതൃത്വം നല്കി. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സന്‍, വൈസ് പ്രസിഡന്റ് വി.ആര്. മണി, ജന. സെക്രട്ടറി സി.കെ. ശ്രീധരന്, ട്രഷറര്‍ ടി.കെ. ഉണ്ണി, എം.വി. സുരേന്ദ്രന്, കെ.എം. പ്രദീപ്, ട്രസ്റ്റി കുഞ്ഞികൃഷ്ണന് നായര്‍, മാതൃശക്തി പ്രസിഡന്റ് ഗിരിജാ ശശി, സെക്രട്ടറി ഇ.കെ. അജിതകുമാരി, ട്രഷറര്‍ സുന്ദര്‍ ലാല്‍, രാധാമണി രാജു, ദിവ്യ വീരകുമാര്‍, സുരജ സുരേന്ദ്രന്, മൃദുല ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍