ജില്ലയിലെ എല്‍.പി സ്കൂള്‍ തസ്തികയിലെ മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തണം :എല്‍.പി.എസ്.എ ഉദ്യോഗാര്‍ത്ഥി യോഗം
പനമരം:വയനാട് ജില്ലയില്‍ സ്ഥിര നിയമനം നടത്താതെ താല്‍ക്കാലിക നിയമനം നടത്തിയിരിക്കുന്ന തസ്തികകളിലും ഈ വര്‍ഷത്തെ റിട്ടയര്‍മെന്റിന്റെ ഭാഗമായി ഉണ്ടാകുന്ന തസ്തികകളിലും അടുത്ത അദ്ധ്യായനവര്ഷാരംഭത്തിന് മുമ്പേ പുതിയ ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്ന് എല്‍.പി.എസ്.എ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ യോഗം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന് നേതൃത്വം കൊടുക്കേണ്ട അധ്യാപകരുടെ ഒഴിവുകള്‍ വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്ക് തടസ്സമാവുകയാണ്. അധ്യാപക നിയമനങ്ങള്‍ വേഗത്തിലാക്കി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും പനമരം വിജയ അക്കാദമിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യോഗത്തില്‍ സന്ധ്യ ഷിജു അധ്യക്ഷത വഹിച്ചു. ഐ.വി സജിത്ത് , അജേഷ് കുമാര്‍, ഷമീര്‍ .ടി, സബ് ന. എം, എന്നിവര്‍ സംസാരിച്ചു. ജിന്‍സി സ്വാഗതം പറയുകയും അമല്‍ജിത്ത് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഭാരവാഹികള്‍:പ്രസിഡണ്ട് :ഐ.വി സജിത്ത് തൂണേരി,വൈസ് പ്രസിഡണ്ട് : ഷമീര്‍ ടി മക്കിയാട്,സെക്രട്ടറി :അമല്‍ജിത്ത് സി.ജെ മുള്ളന്കൊല്ലിജോ: സെക്രട്ടറി:ജിന്‍സി ജോര്‍ജ് പടിഞ്ഞാറത്തറ,ട്രഷറര്‍:സബ് ന.എം ബത്തേരി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍