മധുവിന്റെ കൊലപാതകം ;വേറിട്ട സമരവുമായി ആദിവാസി വികസന പാര്‍ട്ടി
മാനന്തവാടി:അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക,സംവഭത്തില്‍ ഗവര്‍ണര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വേറിട്ട സമരവുമായി ആദിവാസി വികസന പാര്‍ട്ടി.ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതി വീരമൃത്യു വരിച്ച പഴശ്ശികുടീരത്തില്‍ നിന്നും കാല്‍നടയായി അനന്തപുരിയിലെത്തി രാജ്ഭവന് മുന്പില് നിരാഹാര സമരമിരിക്കാന്‍ ആദിവാസി വികസന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നെട്ടംമാനി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യാത്രതിരിച്ചു.ജില്ലാ പ്രസിഡന്റ് നെട്ടംമാനി കുഞ്ഞിരാമന്, ചന്ദ്രന് ആര് ,വെള്ളന് കാട്ടിമൂല, ബാലന് ചോയിട്ടേ, അജിത്ത് തവിഞ്ഞാല്‍, കുഞ്ഞിരാമന് കപ്പാട്ടുമല ,വെള്ളന് സുരേഷ് അമ്പല കൊല്ലി, ലത ചിറമൂല, അമ്മു പഞ്ചാര കൊല്ലി, രാധ തവിഞ്ഞാല്‍, തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍