അരക്കിലോ കഞ്ചാവുമായി കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍
കര്‍ണ്ണാടക ഡി.ബി കുപ്പ ഗവണ്മെന്റ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഡി.ആര് മനോജ (20) യെയാണ് തിരുനെല്ലി എസ്.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ സൂചനയുടെ അടിസ്ഥാനത്തില്‍ എസ്.പിയുടെ ഷാഡോ പോലീസ് അംഗങ്ങളും, തിരുനെല്ലി പോലീസും ചേര്‍ന്ന് ബാവലി ചെക് പോസ്റ്റിന് സമീപത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 500 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍