എം.ജെ.എസ്.എസ്.എ വാര്‍ഷിക യോഗവും അനുമോദനവും നടത്തി.
മാനന്തവാടി : മലങ്കര യാക്കോബായ സുറിയാനി സണ്ടേ സ്കൂള്‍ അസോസിയേഷന് മാനന്തവാടി മേഖല വാര്‍ഷികയോഗവും വാര്‍ഷികപരീക്ഷയിലെ ഉന്നത ജേതാക്കളേയും മികവ് പുലര്‍ത്തിയ സണ്ടേ സ്കൂളുകളെ ആദരിക്കലും നടന്നു. കോറോം സെന്റ് മേരീസ് പള്ളിയില്‍ നടന്ന യോഗം ഭദ്രാസന ഡയറക്ടര്‍ ടി.വി.സജീഷ് ഉല്‍ഘാടനം ചെയ്തു. ഫാ. ബേസില്‍ കരിനിലത്ത് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന് തലത്തില്‍ റാങ്കുകള്‍ നേടിയ കോറോം സണ്ടേ സ്കൂളിലെ സാന്മരിയ ജോണി, അന്ന മരിയ എന്നിവരേയും, ഭദ്രാസന-മേഖല റാങ്ക് ജേതാക്കളേയും ചടങ്ങില്‍ ആദരിച്ചു. മികച്ച സണ്ടേ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി സെന്റ് ജോര്‍ജ്ജ് സണ്ടേ സ്കൂളിന് ഉപഹാരം സമ്മാനിച്ചു. നൂറ് ശതമാനം വിജയം നേടിയ സണ്ടേ സ്കൂളുകളേയും മികച്ച പി.ടി.എ.കളേയും അനുമോദിച്ചു. ചടങ്ങില്‍ ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. കെന്നി ജോണ്‍, കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. സിനു ചാക്കോ, ഭദ്രാസന സെക്രട്ടറി പി.എഫ്.തങ്കച്ചന്, ഹെഡ്മാസ്റ്റര് പ്രതിനിധി ജിനീഷ് കുര്യന് , കെ.എം.ഷിനോജ് പ്രസംഗിച്ചു. ഇന്‍സ്പെക്ടര്‍ ജോണ്‍ ബേബി സ്വാഗതവും സെക്രട്ടറി ടി.വി.സുനില്‍ നന്ദിയും പറഞ്ഞു. പി.വി.സ്കറിയ, എ.എം.പൗലോസ്, എബിന് പി.ഏലിയാസ്, കെ.എം.പൗലോസ്, നിഖില്‍ പീറ്റര്‍, പി.കെ.ഷിജു നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍