യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ രാവ് സംഘടിപ്പിച്ചു.
പൂതാടി:കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്'ഷുഹൈബേ നീ മരിക്കുന്നില്ല 'എന്ന മുദ്രാവാക്യമുയര്‍ത്തി പൂതാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ രാവ് സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി യൂത്ത് കോണ്‍ഗ്രസ്റ്റ് സംസ്ഥാന സെക്രട്ടറി അഡ്വ: ആര് രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.സി.പി.എം അതി ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ ഷുഹൈബിന്റെ ഓര്‍മ്മകള്‍ പോലും സി പി എം നെ ഭീതിപ്പെടുത്തുന്നുണ്ടെന്നും ഫസല്‍ വധം ,ഷുക്കൂര്‍ വധം എന്ന് പറയുന്ന സി പി എം ഷുഹൈബിന്റെ കൊലപാതകം എടയന്നൂര്‍ കൊലപാതകം എന്ന് മാത്രം പറയുന്നു. ഇതില്‍ നിന്നും ഷുഹൈബിനെ എത്രത്തോളം സി പി എം ഭയന്നിരുന്നു എന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ നിന്ന് ഇത്രയെറെ തിരിച്ചടികള്‍ നേരിട്ട മറ്റൊരു ഭരണകൂടം കേരളം ഭരിച്ചിട്ടില്ല.ഷുഹൈബ് വധം സി ബി ഐക്ക് വിട്ട ഹൈക്കോടതി ജഡ്ജി കാമാല് പാഷ യെ ക്രിമിനല്‍ കേസുകള്‍ പരിഗണികുന്നതില്‍ നിന്ന് മാറ്റിയതു പോലും ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി അജിലാല്‍ അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബൈജു വാഴയില്‍, ദിനേഷ്, പി.എ പൗലോസ്, ശരത് ബാബു, സിജു തോട്ടത്തില്‍ ,സി ജോ വാകേരി, അമല്‍ പങ്കജാക്ഷന്, അമല്‍ ബാബു, വിന്‍സെന്റ് നടവയല്‍, ഷമീര്‍ പഴേരി ,ഷമീര്‍ വാകേരി, മനോജ് നെല്ലിക്കര, ബിജു നടവയല്‍, ഫാസില്‍ വാകേരി, എല്‍ദോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍