തിരുനെല്ലി കൃഷി ഓഫീസറെ സ്ഥലം മാറ്റി;സ്ഥലം മാറ്റം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്
തിരുനെല്ലി പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥയായ കൃഷി ഓഫിസറെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലംമാറ്റി.കൃഷി ഓഫീസര്‍ തുടര്‍ച്ചയായി കൃത്യവിലോപം കാട്ടുന്നതായി കുറ്റപ്പെടുത്തിയാണ് പഞ്ചായത്ത് വികസന സെമിനാറിനെത്തിയവര് പ്രതിഷേധം ഉയര്‍ത്തിയത്.പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ ഇന്നലെ നടന്ന വികസന സെമിനാറിലും കൃഷി ഓഫീസര്‍ ജി.ബി. രജനി പങ്കെടുത്തിരുന്നില്ല.ഇതെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പുമായി തുടര്‍ച്ചയായി സഹകരിക്കാത്തതില്‍ പ്രതിഷേധിച്ച് സെമിനാറിനെത്തിയ കര്‍മ്മ സമിതി അംഗങ്ങള്‍ ഉച്ചയോടെ കൃഷിഭവന് ഉപരോധിച്ചത്.പ്രസിഡന്റിനെയും, ഭരണസമിതിയെയും വെല്ലുവിളിക്കുന്ന കൃഷി ഓഫിസറുടെ നിസ്സഹകരണം കാരണം ഉല്പാദന മേഖലയുടെ 15 ശതമാനം പോലും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതു ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയാറായിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എത്തി നടപടി സ്വീകരിച്ചാലേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നും സമരക്കാര്‍ വ്യക്തമാക്കി. വൈകിട്ട് 4.30ഓടെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എച്ച്. മെഹ്റുബാന്, ഡപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, ടെക്നിക്കല്‍ അസിസ്റ്റന്റ് ശ്രീലത വെല്യത്താന് എന്നീ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്, ടി.സി. ജോസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് സ്ഥലം മാറ്റാനുളള തീരുമാനം കൈകൊണ്ടത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍