‘അസ്തമയം’ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു
തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ നടന്ന ചടങ്ങില്‍ വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തയ്യാറാക്കിയ ‘അസ്തമയം’ എന്ന ഹ്രസ്വചിത്രം വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു. സാമൂഹ്യ നീതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ ടി.ജെ ജോസഫൈന്, വനിത ശിശു വികസന ഡയറക്ടര്‍ ഷീബ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വയനാട് ജില്ലയിലെ ആദിവാസി മേഖലയില്‍ കണ്ടുവരുന്ന ശൈശവവിവാഹം കുട്ടികളെ ഏതെല്ലാം തരത്തില്‍ പ്രതികൂലമായി ബാധിക്കുന്നു എന്ന വിഷയത്തെ ചിത്രം വിവരിക്കുന്നു. ശൈശവ വിവാഹ നിരോധന നിയമം, പോക്സോ നിയമം എന്നിവയെ സംബന്ധിച്ച ബോധവല്കരണം സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ് 23 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍