ശില്‍പ്പശാല നടത്തി
വിദ്യാലയങ്ങളില്‍ പരിസ്ഥിതി സംരക്ഷണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടപ്പാക്കുന്ന ദേശീയ ഹരിത സേന സ്കൂള്‍ തല കോര്‍ഡിനേറ്റര്‍മാര്‍ക്കായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ ശില്‍പ്പശാല നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി ശില്‍പ്പാശാല ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജ് പ്രവര്‍ത്തന ഫണ്ട് വിതരണം ചെയ്തു. പരിസ്ഥിതി കലണ്ടര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.രാധാകൃഷ്ണന് പ്രകാശനം ചെയ്തു. ഹരിത കേരള മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്, ഹരിതസേന കോര്‍ഡിനേറ്റര്‍ സി.ജയരാജന്, എം.സുനില്‍കുമാര്‍, സി.കെ.പവിത്രന്, പി.കെ.സാജിദ്, വിനോദ് പുഷ്പത്തൂര്‍, എം.കെ.രാജേന്ദ്രന്, ഷാജന് സെബാസ്റ്റ്യന്‍, ടി.പി.പത്മനാഭന് എന്നിവര്‍ ക്ലാസ്സെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍