കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
ചെതലയം റേഞ്ചിലെ പാതിരി നോര്‍ത്ത് സെക്ഷനില്‍പെട്ട വെളുകൊല്ലി മുടവങ്കര വനാതിര്‍ത്തി പ്രദേശത്താണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് കടുവയുടെ ജഢം കണ്ടെത്തിയത്. കുറിച്ചിപ്പറ്റ, കുറുവ, മുടവങ്കര, വെളു കൊല്ലി, പാക്കം മേഖലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ ഭീഷണി ഉയര്‍ത്തിയ കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയെ നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് ഈ മേഖലയില്‍ ഒമ്പതോളം ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.പ്രായാധിക്യമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍