ജെ.അനില്‍ കുമാറിന് ഓച്ചിറ സുധാകരന് സ്മാരക പുരസ്കാരം
മാനന്തവാടി: കനറാ ബാങ്ക് സുല്‍ത്താന്‍ ബത്തേരി ശാഖാ മാനേജറും പുല്‍പ്പള്ളി സ്വദേശിയുമായ ജെ. അനില്‍ കുമാറിന് ഓച്ചിറ സുധാകരന് സ്മാരക പുരസ്കാരം. മൈത്രി എജ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന് സ്ഥാപകനും സൃഷ്ടി മാസികയുടെ സ്ഥാപക പത്രാധിപരുമായിരുന്ന ഓച്ചിറ സുധാകരന്റെ രണ്ടാം ചരമവാര്ഷികത്തോടനുന്ധിച്ച് നടത്തിയ ചെറുകഥാ രചന മത്സരത്തിലാണ് അനില്‍ കുമാറിന് പുരസ്കാരം ലഭിച്ചത്. അനില്‍ കുമാറിന്റെ 'വായില്ലാക്കുന്നിലപ്പന്റെ നാക്ക് ' എന്ന ചെറുകഥയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. 10001 രൂപയും സര്‍ട്ടിഫിക്കറ്റും അനില്‍ കുമാര്‍ ഏറ്റുവാങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍