സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധ ക്ലാസ് സംഘടിപ്പിച്ചു.
പുല്‍പ്പള്ളി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്ത് സുരഭിക്കവല വെച്ച് സ്ത്രീകള്‍ക്കായി സ്വയം പ്രതിരോധ ക്ലാസ് സംഘടിപ്പിച്ചു.ക്ലാസിന്റെ ഉദ്ഘാടനം പുല്‍പ്പള്ളി പോലീസ് ഇന്സ്പ്പക്ടര് റജീന കെ ജോസ് നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ രഷിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.എ.എസ്.ഐ എം.കെസാജു, വാര്‍ഡ് വികസന സമിതി അംഗം ചന്ദ്രബാബു,നിഷ വിന്‍സന്റ്, എ.ഡി.എസ്.പ്രസിഡണ്ട് മേരി സ്കറിയ എന്നിവര്‍ സംസാരിച്ചു.വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഫൗസിയ ക്ലാസിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍