എഴുന്നേറ്റ് നടക്കാന്‍ മണികണ്ഠന് സുമനസ്സുകളുടെ സഹായം വേണം

മീനങ്ങാടി: അപകടത്തില്‍ പരിക്കേറ്റ് ഒന്നരവര്‍ഷത്തോളമായി കിടപ്പിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. കുട്ടിരായിന്‍ പാലത്തിനടുത്ത് ശ്രീപുരം വീട്ടില്‍ സെല്‍വരാജിന്റെ മകന്‍ മണികണ്ഠനാണ് (36) തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്നത്. ഓട്ടോ ഡ്രൈവറായിരുന്ന മണികണ്ഠന് വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റാണ് കിടപ്പിലായത്. ഭാര്യയും രണ്ട് കുട്ടികളും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ നിത്യച്ചെലവുകള്‍ ഇപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് നടക്കുന്നത്. കുട്ടിരായിന്‍ പാലത്തിനടുത്തെ പുറംപോക്കിലാണ് ഇവരുടെ താമസം. തുടര്‍ ചികിത്സ നടത്തിയാല്‍ എഴുന്നേറ്റ് നടക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
എന്നാല്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ഇവര്‍ക്ക് സാധ്യമല്ല. മണികണ്ഠനെ സഹായിക്കാനായി വി.സി. ബിജു ചെയര്‍മാനും പഞ്ചായത്തംഗം ആര്. രതീഷ് കണ്‍വീനറുമായി 51 അംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് മീനങ്ങാടി ശാഖയില്‍ 17710100051510 നമ്പര്‍ അക്കൗണ്ടും (ഐ.എഫ്.സി എഫ്.ഡി.ആര്‍.എല്‍ 0001771) തുടങ്ങിയിട്ടുണ്ട്. ചികിത്സാ സഹായങ്ങള്‍ വി.സി. ബിജു, ചെയര്‍മാന്‍, മണികണ്ഠന്‍ ചികിത്സാ സഹായ കമ്മിറ്റി, വടക്കയില്‍ ഹൗസ്, കുട്ടിരായിന്‍ പാലം, കാക്കവയല്‍ (പി.ഒ), വയനാട്, 673 122 എന്ന വിലാസത്തിലും അയക്കാം. ഫോണ്‍: 9605516533.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
pqHnftXohLPv