'ഉഷ്ണരാശി' തീക്ഷ്ണമായ കാലഘട്ടത്തിന്റെ കഥ; കെ.വി. മോഹന്‍കുമാര്‍
കല്‍പ്പറ്റ: തീക്ഷ്ണമായ കാലഘട്ടത്തിന്റെ കഥയാണ് 'ഉഷ്ണരാശി, കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും എഴുത്തുകാരനുമായ കെ.വി. മോഹന്‍കുമാര്‍ . പത്മപ്രഭാ ഗ്രന്ഥാലയം നടത്തിയ പുസ്തക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി, കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലാണ് ചര്‍ച്ച ചെയ്തത്. പുന്നപ്ര വയലാര്‍ സമരവുമായി ബന്ധപ്പെട്ട പുസ്തകം വായിച്ചതാണ് നോവല്‍ എഴുതുന്നതിനു പ്രചോദനമായത്. 'ഉഷ്ണരാശി' യുടേത് മാനവികതയുടെ രാഷ്ട്രീയമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വരവും തീക്ഷ്ണമായ കാലഘട്ടത്തിലൂടെയുള്ള കേരളത്തിന്റെ കടന്നു പോക്കുമാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.നോവല്‍ എഴുതാനുണ്ടായ സാഹചര്യം, എഴുത്തിന്റെ രീതി, നോവലിന്റെ പശ്ചാത്തലം എന്നിവയെ പറ്റിയും അദ്ദേഹം വിവരിച്ചു.പുന്നപ്ര വയലാര്‍ സമരത്തിന്റെ ആവിഷ്കാരമാണ് ഈ നോവല്‍. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍, പഴംപാട്ടുകള്‍, ഒച്ചകള്‍, മൂളലുകള്‍, വായ്ത്താരികള്‍, നാട്ടറിവുകള്‍, രുചികള്‍ തുടങ്ങിയവയെല്ലാം കൊണ്ട് സമ്പന്നമാണ് നോവല്‍. എഴുത്തുകാരി പ്രീത. ജെ. പ്രിയദര്‍ശിനി പുസ്തകം അവതരിപ്പിച്ചു. എഴുത്തുകാരന് ഒ.കെ. ജോണി മോഡറേറ്ററായി. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്, സി.കെ. കുഞ്ഞികൃഷ്ണന്, ഡോ. പി. ലക്ഷ്മണന്, എം. ഗംഗാധരന്, ഏച്ചോം ഗോപി, വി.പി. ബാലചന്ദ്രന്, സി. മനോഹരന്, എം.എം. പൈലി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍