പോളിയോ തുള്ളിമരുന്ന് വിതരണത്തിന് ജില്ലയില്‍ തുടക്കമായി
മാനന്തവാടി:അംഗവൈകല്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന പോളിയോ എന്ന മാരക രോഗത്തിനെ ഇന്ത്യമഹാരാജ്യത്ത് നിന്നും പിഴുതെറിയുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി.മാനന്തവാടി മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ നടന്ന തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷഎ.ദേവകി നിര്‍വ്വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ജയേഷ് അദ്ധ്യക്ഷതവഹിച്ചു.സംസ്ഥാന നിരീക്ഷകന് ഡോ.അമല്‍ ഫെറ്റല്‍ മുഖ്യപ്രഭാഷമം നടത്തി.കൗണ്‍സിലര്‍ ശോഭ രാജന്,ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ ചന്ദ്രമോഹനന്,ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.ഇമ്പ്രാഹിം,ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ സന്തോഷ്,ഡോ.കെ.എസ് അജയന്,ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ ജാഫര്‍ ബീരാളി തക്കാവില്‍,ടെക്നിക്കല്‍ അസ്.സി.ഡി ബാലന് എന്നിവര്‍ സംസാരിച്ചു.ജില്ലയിലെ ആകെ 959 ബൂത്തുകളാലിയ 48368 കുട്ടികള്‍ക്ക് ഇന്ന് പോളിയോ പ്രതിരോധ മരുന്ന് നല്കി.ഇനിയും തുള്ളിമരുന്ന ്സ്വീകരിക്കാത്ത കുട്ടികള്‍ക്ക് തിഹ്കള്,ചൊവ്വ ദിവസങ്ങളില്‍ വീടുകളില്‍ നോരിട്ടെത്ത് തുള്ളി മരുന്ന് നല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍