കോളേജ് യൂണിയന് ഉദ്ഘാടനം ചെയ്തു.
വയനാട് എഞ്ചിനീയറിംഗ് കോളേജ് യൂണിയന് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.സമാധാന പ്രതീകമായ പ്രാവിനെ പറത്തികൊണ്ടുള്ള ഉദ്ഘാടനകര്‍മം ഏറെ വ്യത്യസ്ഥതപുലര്ത്തി.ആര്‍ട്സ് ക്ലബിന്റെ ഉദ്ഘാടനം സിനിമാതാരം സിനില്‍ സൈനുദ്ധീന്‍ നിര്വഹിച്ചുതുടര്ന്ന് യൂണിയന് അഡ്വൈസര്‍ പ്രൊഫ.സോമസുന്ദരന്‍, പ്രിസിപ്പല്‍ പ്രൊഫ. ഹമീദ്, പി ടി എ പ്രസിഡന്റ് പൗലോസ്, യൂണിയന് അംഗങ്ങളായ ജനറല്‍ സെക്രട്ടറി: മുഹമ്മദ് ഫാഹിസ്, വൈസ് ചെയര്പേഴ്സണ്മെഹ്നാസ്, ഫൈന്‍ആര്‍ട്സ് സെക്രട്ടറി സോനു എന്നിവര്‍ സംസാരിച്ചു. കൂടാതെ കോളേജ് യൂണിയന്റെ പേരില്‍ ഉള്ള ആര്‍ട്സ് ക്ലബ് ഉദ്ഘാടനം സിനിമാതാരം സിനില്‍ സൈനുദ്ധീന്‍ നിര്‍വഹിച്ചു.വൈകിട്ട് 7 വരെ തുടര്‍ന്ന ഇനാഗുറേഷന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍കൊണ്ട് സമ്പന്നമായി.3 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോളജില്‍ യൂണിയന് നിലവില്‍ വരുന്നത്.ഈ യൂണിയന് വിദ്യാര്‍ത്ഥികളുടെ പ്രതീക്ഷക്കൊത്തു പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെ എന്ന് കളക്ടര്‍ ആശംസിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍