തുല്യ ജോലിക്ക് തുല്യവേതനം അനുവദിക്കണം:എ.ഐ.ടി.യു സി സ്ത്രീതൊഴിലാളി കണ്വെന്ഷന്
കല്‍പ്പറ്റ: തുല്യ ജോലിക്ക് തുല്യവേ തനം അനവദിക്കണമെന്ന് എ.ഐ.ടി.യു സി സ്ത്രീതൊഴിലാളി കണ്വെന്ഷന് ആവശ്യപ്പെട്ടു.600 രൂപ മിനിമം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന കോടതി വിധി നടപ്പാക്കാന്‍ തയ്യാറാവണമെന്നും പ്രസ്തുത കോടതി വിധി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് പലപ്പോഴും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതന്നുംപുതിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ യോജിച്ച് പ്രക്ഷോപത്തിന് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു.മഹിതാ മൂര്‍ത്തി അധ്യക്ഷത വഹിച്ചു.സ്കൂള്‍ പാചകതെഴിലാളി യൂണിയന് സംസ്ഥാന സെക്രട്ടറി പി.ജി.മോഹനന്, ജോ. സെക്രട്ടറി ലതി കാ പടക്കാടന് എ ഐടി യു സി.ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എ.എ.സുധാകരന്, പി.ജമീല, കെ. ദേ വയാനി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍