മോഷണത്തോടൊപ്പം സിസിടിവി യും അടിച്ചുമാറ്റി മോഷ്ടാക്കളുടെ പുതിയ നമ്പര്‍..! കോറോം ടൗണിലെ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ നിന്നും 15000 രൂപയും സിസിടിവി ഉപകരണങ്ങളും മോഷ്ടിച്ചു
ഒരിടവേളയ്ക്കു ശേഷം കോറോം ടൗണില്‍ വീണ്ടും മോഷണം. ടൗണിലെ പഴഞ്ചേരി ട്രെഡേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നു കരുതപ്പെടുന്നു .പുലര്‍ച്ചെ 3 മണിവരെ ടൗണില്‍ പോലീസും വ്യാപാരികള്‍ നിയോഗിച്ച കാവല്‍കാരനും ഉണ്ടായിരുന്നിട്ടും കവര്‍ച്ച നടന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തൊട്ടടുത്ത ചീപ്പാട് മുരുകാലയ ഫര്‍ണിച്ചര്‍ ഉടമയുടെ വീട്ടിലും കൂട്ടപ്പാറ ഹബീബിന്റെ വീട്ടിലും കവര്‍ച്ച നടന്നത്.രാമന്റെ വീടുകള്‍ കുത്തിതുറന്നെങ്കിലും പണമോ സ്വര്‍ണമോ സൂക്ഷിക്കാത്തതിനാല്‍ നഷ്ടപ്പെട്ടില്ല. എന്നാല്‍ വീട്ടമുറ്റത്തു നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി. പ്രസ്തുത കേസില്‍ അന്വേഷണം നടത്തി മോഷ്ടാക്കളെ കണ്ടെത്തുവാനോ ബൈക്ക് വീണ്ടെടുക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് നാട്ടുകാരെ ആശങ്കയിലാഴ്ത്തി വീണ്ടും മോഷണ സംഭവം നടന്നിരിക്കുന്നത്. എത്രയും പെട്ടെന്ന് മോഷ്ടാക്കളെ കണ്ടെത്തി പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍